ആഡംബര വാഹനമായ എസ്.യു.വി. സ്വന്തമാക്കി നടിയും നിര്‍മാതാവുമായ ഐശ്വര്യലക്ഷ്മി. ഇവോകിന്റെ ഡൈനാമിക് എസ്ഇയാണ് നടിയുടെ ഏറ്റവും പുതിയ വാഹനം. 67.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ടാക്സ് അടക്കം 87.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. ഇതോടെ 2024 റേഞ്ച് റോവര്‍ ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമ എന്ന ബഹുമതിയും ഐശ്വര്യലക്ഷ്മിക്കാണ്.
നീല നിറത്തിലുള്ള വാഹനമാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് റേഞ്ച് റോവര്‍ ഇവോക്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകളിലായി രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ഇതില്‍ എഞ്ചിന് മോഡലായ ഡൈനാമിക് എസ്.ഇ.യാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ ഇവോക്ക് വിപണിയിലെത്തിയിരിക്കുന്നത്. 2.0 ലീറ്റർ പെട്രോൾ എൻജിൻ മോഡലിന് 247 ബിഎച്ച്പി കരുത്തും 365 എൻഎം ടോർക്കുമുണ്ട്. ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയ 2.0 ലീറ്റർ ഡീസൽ മോഡലിന് 201 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കുമുണ്ട്. 11.4 ഇഞ്ച് കര്‍വ്ഡ് സ്ക്രീന്‍, ഹീറ്റഡ് സീറ്റുകള്‍, ക്യാബിന് എയര്‍ പ്യൂരിഫയര്‍, 3ഡി സറൗണ്ട് വ്യൂ നല്കുന്ന ക്യാമറ സിസ്റ്റം, ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ ആന്‍ഡ് റിയര്‍വ്യൂ മിറര്‍ ഫങ്ഷണാലിറ്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.