Aamir-Kiran

TAGS

2005ലാണ് സംവിധായിക കിരണ്‍ റാവോയും ആമീര്‍ ഖാനും തമ്മില്‍ വിവാഹിതരായത്. 15 വര്‍ഷം നീണ്ട ദാമ്പത്യം 2021ല്‍ ഇരുവരും അവസാനിപ്പിച്ചിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷവും ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധം ചര്‍ച്ചയായിരുന്നു. ആമീര്‍ ഖാനുമായുള്ള ബന്ധത്തെ പറ്റിയും വിവാഹ മോചനത്തെ പറ്റിയും സംസാരിക്കുകയാണ് കിരണ്‍ റാവു. വിവാഹബന്ധത്തിലുള്ളതിലുമപ്പുറം മനസിലാക്കിയ സത്യസന്ധമായ ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് കിരണ്‍ റാവു പറഞ്ഞു. ആ ബന്ധത്തില്‍ വഴക്കോ വീഴ്ചയോ  സംഭവിച്ചിരുന്നില്ലെന്നും എന്നാല്‍ വിവാഹിതരായിക്കണമെന്ന് തോന്നിയില്ലെന്നും കിരണ്‍ പറഞ്ഞു. വിവാവമോചനത്തോടെ എല്ലാം അവസാനിക്കുകയായിരുന്നെങ്കില്‍ താന്‍ ഒരിക്കലും സന്തോഷിക്കുമായിരുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ കിരണ്‍ റാവു പറഞ്ഞു. 

'ഞങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ഒരു അടുപ്പം ഉണ്ടായിരുന്നു. അത് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. കാരണം ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്തത്. വിവാഹബന്ധത്തിലുള്ളതിലുമപ്പുറം ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു. വളരെ സത്യസന്ധമായിരുന്നു ആ ബന്ധം. മായ്ച്ചുകളയാനാഗ്രഹിക്കാത്ത ഒന്ന്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനം. അതില്‍ ഒരിക്കലും വീഴ്ചയോ വഴക്കോ ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ബന്ധം പുനര്‍നിര്‍വചിക്കണമെന്ന് തോന്നി. ഒരു കുടുംബമായി തന്നെ തുടരണമെന്നുണ്ടായിരുന്നു. എന്നാല്‍ വിവാഹിതരായിക്കണമെന്ന് തോന്നിയില്ല. അതിനാല്‍ ഞങ്ങളുടേതായ നിയമങ്ങളുണ്ടാക്കി. ബന്ധങ്ങള്‍ക്ക് ഒരു സോഷ്യല്‍ ടാഗ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. വേര്‍പിരിഞ്ഞ രണ്ട് വ്യക്തികള്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു, ഒരേ ബില്‍ഡിങ്ങില്‍ താമസിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ആളുകള്‍ക്ക് ഇത് അസാധാരണമായി തോന്നാം. വിവാഹമോചനത്തോടെ എല്ലാം അവസാനിക്കുകയായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കുമായിരുന്നില്ല,' കിരണ്‍ റാവു പറഞ്ഞു.

Kiran Rao talks about her relationship with Aamir Khan and divorce