16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ബോളിവുഡ് താരം ആമിര്‍ ഖാനും നിര്‍മാതാവ് കിരണ്‍ റാവോയും വേര്‍പിരിഞ്ഞത്. വിവോഹമോചനത്തിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നിരുന്നു. കിരണിന്‍റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലാല്‍പട്ട ലേഡീസ് നിര്‍മിക്കുന്നത് ആമീറാണ്. ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തില്‍ തങ്ങളുടെ വേര്‍പിരിയലിനെ പറ്റി സംസാരിക്കുകയാണ് ആമീര്‍. ഭര്‍ത്താവെന്ന നിലയില്‍ തനിക്കെന്ത് കുറവാണ് ഉള്ളതെന്ന് കിരണിനോട് ചോദിച്ചിട്ടുണ്ടെന്ന് ആമിര്‍ പറഞ്ഞു.
'അടുത്തിടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നത്, മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് എന്ന് ഒരിക്കല്‍ ഞാന്‍ കിരണിനോട് ചോദിച്ചു,' ആമിര്‍ പറഞ്ഞു.
എല്ലാ പരാതികളും പോയിന്‍റായി പറയാം എന്നാണ് കിരണ്‍ ഇതിനോട് പ്രതികരിച്ചത്. 'നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നു, മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കില്ല, നിങ്ങളുടെ വാദം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ഒരു പത്ത് പതിനഞ്ചെണ്ണം എണ്ണം ഉണ്ട്,' കിരണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇരുവരുടേയും വിഡിയോക്ക് താഴെ രസകരമായ കമന്‍റുമായി നിരവധി പേരെത്തിയിരുന്നു. ഇത്രയും പക്വത കാണിക്കരുത് എന്നായിരുന്നു ഒരു കമന്‍റ്. വിവാഹമോചനത്തിന് മുമ്പ് ഇങ്ങനെ സംസാരിക്കണമായിരുന്നു എന്നാണ് മറ്റൊരു കമന്‍റ്. ആമീറിന്‍റെ മനോഭാവത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഒരാള്‍ കമന്‍റ്. ചെയ്തത്. 'വിവാഹത്തെ പറ്റി അദ്ദേഹം ഇത്രയും തുറന്നും പക്വതയോടെയം സാസാരിക്കുന്നത് ഇഷ്ടപ്പെട്ടു. ഇത് വളരെ അപൂര്‍വമാണ്,' എന്നായിരുന്നു ആമീറിനുള്ള അഭിനന്ദന കമന്‍റ്.
Aamir Khan is talking about his divorse