മഞ്ഞുമ്മല്‍ ബോയ്സിനെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സംവിധായകന്‍ ചിദംബരത്തേയും എഡിറ്റര്‍ വിവേക് ഹര്‍ഷനേയും നേരില്‍ കണ്ട് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം കാര്‍ത്തിക് സോഷ്യല്‍ മിഡിയ പേജിലൂടെ പങ്കുവച്ചു. കാര്‍ത്തിക് സംവിധാനം ചെയ്‌ത സൂപ്പര്‍ ഹിറ്റ് ചിത്രം ജിഗര്‍തണ്ട 2വിലെ ഡയലോഗായ 'വിത്ത് മൈ ബോയ് കുട്ടന്‍ (വിവേക് ഹര്‍ഷന്‍) ആന്‍ഡ് ചിദംബരം' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്. 'എന്തൊരു സിനിമയാണ് ചേട്ടന്മാരെ' എന്നും അദ്ദേഹം കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രം കണ്ടതിന് ശേഷം ടസൂപ്പര്‍, ഫന്റാസ്‍റ്റിക്, മാര്‍വലസ്ട എന്നാണ് കാര്‍ത്തിക് എക്സില്‍ കുറിച്ചത്. മികച്ച ഒരു ഫിലിം മേക്കിങ് ആണ് മഞ്ഞുമ്മല്‍ ബോയ്സിന്റേതെന്നും കാണാതിരിക്കരുത് എന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.
തമിഴ്നാട്ടില്‍ മികച്ച അഭിപ്രായമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് കമല്‍ ഹാസന്‍, ഉദയനിധി സ്റ്റാലിന്‍ മുതലായവര്‍ രംഗത്തെത്തിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 50 കോടിയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിച്ചത്.
Director Karthik Subbaraj met director Chidambaram