അനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ വേദിയിലെ പോപ് താരം റിയാനയുടെ പ്രകടനമാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. വേദിയിലെ തീപാറിച്ച പ്രകടനം എന്ന് ഒരുകൂട്ടം അഭിപ്രായപ്പെടുമ്പോളും വെറും ‘ലേസി പെര്‍ഫോമന്‍സ്’ മാത്രമായിപ്പോയെന്നാണ് മറ്റുള്ളവരുടെ പക്ഷം. എന്നിരുന്നാലും ഒരു ഇടവേളയ്ക്ക് ശേഷം റിയാന തിരിച്ചെത്തിയതിന്‍റെ ആവേശം ‘റിറി’ ഫാന്‍സിലുമുണ്ട്.
ഗുജറാത്തിലെ ജാംനഗറിലെ അംബാനി എസ്റ്റേറില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കായി വ്യാഴാഴ്ച തന്നെ റിയാന ജാംനഗറില്‍ എത്തിയിരുന്നു. 12 അടി ഉയരത്തില്‍ ലഗേജുമായെത്തിയ റിയാനയുടെ വരവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ‘ആന്‍ ഈവനിങ് ഇന്‍ എവര്‍ലാന്‍റ്’ (An Evening in Everland) എന്നായിരുന്നു ഇവന്‍റിന് നല്‍കിയ പേര്. പിങ്ക് തൊപ്പിയും പരമ്പരാഗത ഇന്ത്യന്‍ ആഭരണങ്ങളുമണിഞ്ഞാണ് റിയാന വേദിയിലെത്തിയത്. റിയാനയുടെ തന്നെ പോര്‍ ഇറ്റ് അപ് (Pour it Up), വൈല്‍ഡ് തിങ്സ് (Wild Things), ഡയമണ്ട്സ് (Diamonds), ബിച്ച് ബെറ്റര്‍ ഹാവ് മൈ മണി (Bitch Better Have My Money) എന്നീ ടോപ് നമ്പറുകള്‍ തന്നെയാണ് താരം വേദിയില്‍ അവതരിപ്പിച്ചത്. ഇവയുടെയെല്ലാം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു സ്വകാര്യ പരിപാടിയില്‍ വാങ്ങിയ തുകയുടെ ഇരട്ടി വാങ്ങിയാണ് റിയാന ഇന്ത്യയിലെത്തിയതെന്നും ആ തുക സംബന്ധിച്ച് നോക്കിയാല്‍ പ്രകടനം നിരാശാകാജനകവുമായിരുന്നു എന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ റിയാന എന്നും ഇങ്ങനെയായിരുന്നു ഇനിയും ഇങ്ങനെ തന്നെയാകും എന്നാണ് ഒരു എക്സ് ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ജാം നഗറിലെ പെര്‍ഫോമന്‍സിന് ശേഷം ഒട്ടും വൈകാതെ തന്നെ റിയാന മടക്കയാത്രക്കായി വിമാനത്താവളത്തിലക്ക് തിരിക്കുകയായിരുന്നു.
Rihanna's 'lazy’ show at Anant Ambani's wedding; internet divided.