ചെറുമകന്‍റെ വിവാഹം അവസാന ആഗ്രഹമായി കണ്ട ഒരു മുത്തശി, ആഗ്രഹം നിറവേറ്റാനായി ചെറുമകന്‍ മുത്തശി കിടക്കുന്ന ആശുപത്രിയില്‍ വെച്ച് വിവാഹിതനായി. ബിഹാറിലെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിവാഹം നടന്നത്. അഭിഷേക് എന്ന യുവാവാണ് മുത്തശിയ്ക്കായി തന്‍റെ വിവാഹം ആശുപത്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹിതനായി രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശി മരിച്ചു.
അടുത്തമാസമാണ് അഭിഷേകിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് മുത്തശ്ശിയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. തന്‍റെ വിവാഹം കാണണമെന്ന് മുത്തശി പറഞ്ഞുവെന്നും അതുകൊണ്ടാണ് വിവാഹം ആശുപത്രിയില്‍ വെച്ച് നടത്തിയതെന്നും യുവാവ് പറഞ്ഞു.മുത്തശിയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത അഭിഷേകിനെ നിരവധി പേര്‍ അഭിനന്ദിച്ചു.