സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മോഡലും നടനുമായ ഷിയാസ് കരീം. അടുത്തിടെയാണ് നടനെതിരെ യുവതി പീഡന പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വിവാഹ നിശ്ചയത്തിന്റെ വാർത്തയും ഷിയാസ് പുറത്തുവിട്ടത്. എന്നാൽ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തെ പറ്റി ഇതുവരെ ഷിയാസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ പറ്റി മനസ്സുതുറന്നിരിക്കുകയാണ് താരം
‘വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാൻ കല്യാണം കഴിക്കും. നിശ്ചയിച്ച പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം കഴിക്കും. അവർക്ക് താൽപര്യമില്ലെന്ന് പറഞ്ഞാൽ പറ്റില്ലല്ലോ. അല്ലെങ്കിൽ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീൻ സിനിമയിൽ നടൻ മധുവിനെ പോലെ ബീച്ചിൽ പാട്ട് പാടി നടക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും.’ ഷിയാസ് പറഞ്ഞു.