തനിക്കെതിരെയുള്ള പീഡനപരാതിയിൽ മാധ്യമങ്ങൾക്കെതിരെ അശ്ലീല പരാമർശവുമായി നടൻ ഷീയാസ് കരീം. സമൂഹമാധ്യമം വഴിയാണ് ഷീയാസിന്റെ പ്രതികരണം. വിവാഹ വാഗ്ദാനം നൽകി ഷീയാസ് പീഡിപ്പിച്ചുവെന്നാരോപിച്ച് ജിം ട്രെയിനറായ യുവതി കഴിഞ്ഞ ദിവസം കാസർകോട് ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു.
വിവാഹവാഗ്ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിൽ വെച്ചും മുന്നാറിലെ റിസോർട്ടിൽ വെച്ചും ഷിയാസ് കരീം പീഡിപ്പിച്ചുവെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിരുന്നു. ഇത് വാർത്ത നൽകിയതോടെയാണ് ഷീയസ് സമൂഹമാധ്യമം വഴി അശ്ലീലപരാമർശവുമായി രംഗത്തെത്തിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കാസർകോട് അന്വേഷണം നടത്തി വരികയാണ്. തുടർ അന്വേഷണത്തിനായി പൊലീസ് സംഘം എറണാകുളത്തും മൂന്നറിലുമെത്തി ഉടൻ തെളിവുകൾ ശേഖരിക്കും.
I am not in jail, I am in Dubai; shiyas kareem insults the media