തൊണ്ണൂറ്റിയാറാമത് അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അരികിലെത്തി. അണുബോംബ് ത്രില്ലറിൻ്റെ കഥയുമായെത്തിയ ക്രിസ്റ്റഫര്‍ നോളന്‍ ഓസ്‌കര്‍ പുരസ്‌കാരം കൊണ്ടു പോകാന്‍ ട്രക്ക് വിളിക്കേണ്ടി വരുമെന്നാണ് ചലച്ചിത്രപ്രേമികളുടെ പ്രതീക്ഷ. മികച്ച ചിത്രം, നടന്‍, നടി, സഹനടി, സഹനടന്‍, സംവിധായകന്‍ എന്നിങ്ങനെ 13 നോമിനേഷനുകള്‍. എങ്ങനെ പോയാലും 8 ഓസ്‌കറുകള്‍ ചിത്രം നേടുമെന്ന് കരുതുന്നവരാണ് ഏറെയും. അങ്ങനെയെങ്കില്‍ ഡോള്‍ബി തിയറ്ററില്‍ നൂറ്റാണ്ടിൻ്റെ ചരിത്രമാകും പിറക്കുക. ടു കില്‍ എ ടൈഗര്‍ ഇന്ത്യയിലേക്ക് ഓസ്‌കറെത്തിക്കുമോ? പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ സാധ്യതകള്‍ അറിയാം.

മികച്ച ചിത്രം

മികച്ച ചിത്രമാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ക്രിസ്റ്റഫര്‍ നോളൻ്റെ 'ഓപന്‍ഹൈമറി'ന് തന്നെയാണ്. സംഭവകഥയെന്ന ടാഗ് ലൈനോടെയെത്തുന്ന പതിവ് ഹോളിവുഡ് സിനിമകളില്‍ നിന്ന് എന്തുകൊണ്ടും വ്യത്യസ്തമാണ് നോളൻ്റെ ത്രില്ലർ എന്നതിന് ആഗോളവിജയം തന്നെ സാക്ഷി. ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്റ്റയിലും മറ്റ് പുരസ്‌കാര വേദികളിലെയും പ്രകടനം കണക്കിലെടുത്താന്‍ മികച്ച ചിത്രം ഓപന്‍ഹൈമര്‍ തന്നെയെന്ന് പറയേണ്ടി വരും. ഓസ്‌കര്‍ വേദി അത്ഭുതങ്ങളുടേത് കൂടിയാണ് അതുകൊണ്ട് നോളൻ്റെ ഓപ്പിക്ക്  മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചോളൂ. കിട്ടിയില്ലെങ്കില്‍ നിരാശരാവരുത്. 'ലാ ലാ ലാന്‍ഡ്' ഓര്‍മയിലുണ്ടാവണം..അങ്ങനെയെങ്കില്‍ ഓസ്‌കറിൽ അദ്ഭുതം സൃഷ്ടിക്കാൻ ഇത്തവണത്തെ പട്ടികയിലുള്ള ഏത് ചിത്രത്തിനും കഴിയും. 11 നോമിനേഷനുകളാണ് 'പുവര്‍ തിങ്സിനുള്ളത്.

 

മാര്‍ടിന്‍ സ്‌കോര്‍സെയ്‌സീയുടെ 'കില്ലേഴ്സ് ഓഫ് ദ് ഫ്ളവര്‍ മൂണി'ന് വിവിധ വിഭാഗങ്ങളിലായി 10 നോമിനേഷനുകൾ ലഭിച്ചു. ഓപന്‍ഹൈമറിനൊപ്പം തിയറ്ററുകളില്‍ തരംഗം തീര്‍ത്ത 'ബാര്‍ബി'ക്ക് 8 നോമിനേഷനുകളുണ്ട്. അദ്ഭുതം സംഭവിച്ചാല്‍ ബാര്‍ബി മികച്ച ചിത്രമായി മാറും. അതല്ല ബൗദ്ധികമായി കുറച്ച് ഉയരട്ടെ ഓസ്‌കറെന്ന് സമിതി ചിന്തിച്ചാല്‍ 'അനാട്ടമി ഓഫ് എ ഫാള്‍' ഓസ്‌കറുമായി മടങ്ങും. മികച്ച ചിത്രത്തിനുള്ള സാധ്യതാപ്പട്ടിക ഇങ്ങനെ

  • അമേരിക്കന്‍ ഫിക്ഷന്‍
  • അനാട്ടമി ഓഫ് എ ഫാള്‍
  • ബാര്‍ബി
  • ദ് ഹോള്‍ഡോവേഴ്‌സ്
  • മാസ്ട്രോ
  • ഓപന്‍ഹൈമര്‍
  • പാസ്റ്റ് ‌ലൈവ്‌സ്
  • പുവര്‍ തിങ്‌സ്
  • ദ് സോണ്‍ ഓഫ് ഇന്‍ററസ്റ്റ്

മികച്ച നടന്‍

കിലിയന്‍ മര്‍ഫിയല്ലാതെ മികച്ച നടനുള്ള ഓസ്‌കര്‍ മറ്റാരുകൊണ്ടുപോകാന്‍ എന്ന് ആരാധകര്‍ ചോദിക്കുന്നു. പക്ഷേ കോള്‍മന്‍ ഡൊമിങ്കോയും ജെഫ്രി റൈറ്റും ബ്രാഡ്ലി കൂപ്പറും പോള്‍ ഗിമാട്ടിയും തൊട്ടുപിന്നാലെയുണ്ട്. കിലിയനല്ലെങ്കില്‍ റൈറ്റെന്നാണ് പ്രവചനം. സാധ്യതാപ്പട്ടിക: 

  • ബ്രാഡ്‌ലി കൂപ്പര്‍ (മാസ്‌ട്രോ)
  • കോള്‍മന്‍ ഡൊമിങോ (റസ്റ്റിന്‍)
  • പോള്‍ ഗിമറ്റി (ദ് ഹോള്‍ഡോവേഴ്‌സ്)
  • കിലിയന്‍ മര്‍ഫി (ഓപന്‍ഹൈമര്‍)
  • ജെഫ്രി റൈറ്റ് (അമേരിക്കന്‍ ഫിക്ഷന്‍)
  • മികച്ച നടി

പ്രധാന മല്‍സരം കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ ജേതാവ് എമ്മ സ്റ്റോണും(പുവര്‍ തിങ്സ്) ഓസ്‌കറിലെ പുതുമുഖം ലിലി ഗ്ലാഡ്സ്റ്റണും തമ്മിലാണ്. അനാട്ടമി ഓഫ് എ ഫാളില്‍ എഴുത്തുകാരിയുടെയും ഭാര്യയുടെയും ആന്തരിക സംഘര്‍ഷങ്ങളെ അസാധ്യമായി അവതരിപ്പിച്ച ജര്‍മന്‍ നടി സാന്ദ്ര ഹുള്ളറും മികച്ച നടിക്കായുള്ള മല്‍സരത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്. എന്നാലും  മുന്‍തൂക്കം എമ്മയ്ക്ക് തന്നെ. സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍:

  • അനെറ്റ് ബെനിങ് (നയാദ്)
  • ലിലി ഗ്ലാഡ്സ്റ്റണ്‍ (കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ളവര്‍ മൂണ്‍)
  • സാന്ദ്ര ഹുള്ളര്‍ (അനാട്ടമി ഓഫ് എ ഫാള്‍)
  • കാരി മാലിഗന്‍ (മാസ്‌ട്രോ)
  • എമ്മ സ്‌റ്റോണ്‍ (പുവര്‍ തിങ്‌സ്)  

 

മികച്ച സഹനടന്‍

  • സ്റ്റെര്‍ലിങ് കെ. ബ്രൗണ്‍ (അമേരിക്കന്‍ ഫിക്ഷന്‍)
  • റോബര്‍ട്ട് ഡി നിറോ (കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ളവര്‍ മൂണ്‍)
  • റോബര്‍ട് ഡൗണി ജൂനിയര്‍ (ഓപന്‍ഹൈമര്‍)
  • റ്യാന്‍ ഗോസ്ലിങ് (ബാര്‍ബി)
  • മാര്‍ക് റഫലോ (പുവര്‍ തിങ്‌സ്

മികച്ച സഹനടി

  • എമി ബ്ലന്‍ഡ് (ഓപന്‍ഹൈമര്‍)
  • ഡാനിയേല ബ്രൂക്‌സ് (ദ് കളര്‍ പര്‍പിള്‍)
  • അമേരിക ഫെറേറ (ബാര്‍ബി)
  • ജോഡി ഫോസ്റ്റര്‍ (നയാദ്)
  • ഡിവൈന്‍ ജോയ് റന്‍ഡോള്‍ഫ് (ദ് ഹോള്‍ഡോവേഴ്‌സ്)

മികച്ച സംവിധായകന്‍

 

  • ജൊനഥന്‍ ഗ്ലേസര്‍ (ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ്)
  • യോഗോസ് ലാന്‍തിമോസ് (പുവര്‍ തിങ്‌സ്)
  • ക്രിസ്റ്റഫര്‍ നോളന്‍ (ഓപന്‍ഹൈമര്‍
  • മാര്‍ട്ടിന്‍ സ്‌കോര്‍സെയ്‌സീ
  • ജസ്റ്റിന്‍ ട്രിയറ്റ്

മികച്ച രാജ്യാന്തര ചിത്രം

  • ഇയോ കപ്പിതാനോ (ഇറ്റലി)
  • പെര്‍ഫെക്ട് ഡേയ്‌സ് (ജപ്പാന്‍)
  • സൊസൈറ്റി ഓഫ് ദ് സ്‌നോ (സ്പയിന്‍)
  • ദ് ടീച്ചേഴ്‌സ് ലോഞ്ച് (ജര്‍മനി)
  • ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യു.കെ)

മികച്ച അനിമേഷന്‍ ചിത്രം

  • ദ് ബോയ് ആന്‍ ദ് ഹെറോണ്‍
  • എലമെന്റല്‍
  • നിമോണ
  • റോബോട് ഡ്രീംസ്
  • സ്‌പൈഡര്‍മാന്‍ എ്‌ക്രോസ് ദ് സ്‌പൈഡര്‍ വെഴ്‌സ്

മികച്ച തിരക്കഥ

  • അനാട്ടമി ഓഫ് എ ഫാള്‍
  • ദ് ഹോള്‍ഡോവേഴ്‌സ്
  • മാസ്‌ട്രോ
  • മേ ഡിസംബര്‍
  • പാസ്റ്റ് ലൈവ്‌സ്

മികച്ച പശ്ചാത്തല സംഗീതം

  • അമേരിക്കന്‍ ഫിക്ഷന്‍
  • ഇന്‍ഡ്യാന ജോണ്‍സ് ആന്‍ഡ് ദ് ഡയല്‍ ഓഫ് ഡെസ്റ്റിനി
  • കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ളവര്‍ മൂണ്‍
  • ഓപന്‍ഹൈമര്‍
  • പുവര്‍ തിങ്‌സ്

Source-Google

മികച്ച ഗാനം

  • ഇറ്റ് നെവര്‍ വെന്റ് എവേ (അമേരിക്കന്‍ സിംഫണി)
  • ഐം ജ്സ്റ്റ് കെന്‍ (ബാര്‍ബി)
  • വോട്ട് വോസ് ഐ മെയ്ഡ് ഫോര്‍ (ബാര്‍ബി)
  • ദ് ഫയര്‍ ഇന്‍സൈഡ് (ഫ്‌ലമിന്‍ ഹോട്ട്)
  • വാസാസെ (കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ളവര്‍ മൂണ്‍)

ഡോക്യുമെൻ്ററി

  • 20 ഡേയ്‌സ് ഇന്‍ മരിയുപോള്‍
  • ബോബി വൈന്‍: ദ് പീപിള്‍സ് പ്രസിഡന്റ്
  • ദ് എറ്റേണല്‍ മെമ്മറി
  • ഫോര്‍ ഡോട്ടേഴ്‌സ്
  • ടു കില്‍ എ ടൈഗര്‍ (ഇന്ത്യ)

ഛായാഗ്രഹണം

  • എല്‍ കോണ്ടെ
  • കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ളവര്‍ മൂണ്‍
  • മാസ്‌ട്രോ
  • ഓപന്‍ഹൈമര്‍
  • പുവര്‍ തിങ്‌സ്

ജിമ്മി കിമ്മലും അല്‍ പചീനോയും ഡ്വെയ്ന്‍ ജോണ്‍സനും ജെന്നിഫര്‍ ലോറന്‍സുമെന്നിങ്ങനെ നീണ്ട താരനിരയാണ് അവതാരകരായി എത്തുന്നത്. ബാഡ് ബണ്ണി, ബ്രണ്ടന്‍ ഫ്രേയ്സര്‍, ക്രിസ് ഹെസ്വര്‍ത്, മിഷേല്‍ കീറ്റന്‍, മിഷേല്‍ ഫെയ്ഫര്‍, മിഷേല്‍ യോ, റെഗിന കിങ്, ജെയ്മി ലീ കുര്‍ടിസ്, കേറ്റ് മക്കിനോന്‍, റിത മൊറീനോ, ജോണ്‍ മുലാനെ, കാത്റീന്‍ ഒഹാര, ഒക്ടാവിയ സ്പെന്‍സര്‍, റാമി യൂസഫ്, കെയ് ഹു ക്വാന്‍, മഹര്‍ഷാല അലി, നികോളാസ് കേജ്, ജെസിക ലാന്‍ജ്, മാത്യു മക്കൗനഗ്വേ, ലുപീത ന്യോങ്, സാം റോക്വെല്‍, സെന്‍ഡയ എന്നിവരാണ് മറ്റുള്ള അവതാരകര്‍.