TOPICS COVERED

സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായെത്തിയ തമിഴ് ചിത്രമാണ് കങ്കുവ. ആരാധകരെ അതിശയിപ്പിച്ച് ഇപ്പോഴിതാ ചിത്രം ഓസ്കര്‍ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രമുഖ ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലായി. പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ച സിനിമകളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കങ്കുവയെ കൂടാതെ ആടുജീവിതം, സന്തോഷ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കു പിന്നാലെ നിരവധി ആളുകളാണ് കമന്‍റുമായെത്തുന്നത്. ഇത് തമാശയാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന തരത്തിലുള്ള കമന്‍റുകളാണ് ഭൂരിഭാഗവും. സിനിമയെ അഭിനന്ദിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

വലിയ പ്രതീക്ഷയോടെയാണ് ചിത്രം തിയറ്ററിലെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം ചിത്രത്തിന് ലഭിച്ചിരുന്നില്ല. നിരവധി ട്രോളുകളാണ് ചിത്രത്തിനു ലഭിച്ചത്. നോമിനേഷനുകളുടെ വോട്ടിങ് ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ജനുവരി 12 വരെയാണ് വോട്ടിങ്. ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനൽ പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 2 നാണ് ഓസ്‌കര്‍ വിജയികളെ പ്രഖ്യാപിക്കുക.

ENGLISH SUMMARY:

Suriya's Kanguva movie secured a spot on the Oscar preliminary list