naslen-actor-premalu
കഴിഞ്ഞ മാസം ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ നസ്‌ലിനും. തെന്നിന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് ബാബുവും. പ്രേമലുസിനിമയുടെ വൻ വിജയമാണ് നസ്‍ലിന്റെ ഈ നേട്ടത്തിനു കാരണം . മമ്മൂട്ടി, പ്രഭാസ്, ധനുഷ്, രജനികാന്ത്, കമൽഹാസൻ, പൃഥ്വിരാജ് സുകുമാരൻ, ശിവകാർത്തികേയൻ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ. ഹൃതിക് റോഷൻ ചിത്രം ഫൈറ്റർ ആണ് സിനിമയുടെ കാര്യത്തിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വിക്കിപീഡിയ പേജ്. നാലാമത് മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ്.