ജാതി സംവരണത്തിനെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍. പണമില്ലെങ്കില്‍ സാമ്പത്തിക സംവരണം കൊടുക്കാമെന്നും ജാതിയുടെ പേരില്‍ സംവരണം കൊടുക്കരുതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രം പ്രത്യേക അവകാശങ്ങള്‍ കൊടുക്കുന്നത് ശരിയല്ലെന്നും താരം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
'സാമ്പത്തിക സംവരണം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. ജാതിയുടേയോ മതത്തിന്‍റെയോ പേരിലല്ല. പണമില്ലെങ്കില്‍ സാമ്പത്തിക സംവരണം കൊടുക്കാം. ജാതിയുടേയോ മറ്റെന്തെങ്കിലും പേരോ പറഞ്ഞ് സംവരണം കൊടുക്കരുത്. ആ തരത്തിലാണ് ഞാന്‍ എന്‍റെ രാഷ്ട്രീയം കാണുന്നത്. ഇന്ത്യ പോലെ ഒരു രാജ്യത്ത് എല്ലാവരേയും ഒരേ തട്ടത്തില്‍ നിര്‍ത്താനുള്ള സാഹചര്യമാണ് വേണ്ടത്. പലര്‍ക്കും വിയോജിപ്പ് ഉണ്ടാകാം. ആ വിയോജിപ്പ് എന്തുകൊണ്ടാണെന്ന് ചോദിക്കണം. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഒരുപോലെയായിരിക്കണം എന്നതല്ലേ ശരി. അല്ലാതെ ഒരു വിഭാഗത്തിന് മാത്രം ചില അവകാശങ്ങള്‍ കൊടുക്കുന്നു. പാവപ്പെട്ടവനാണ് എല്ലാം കിട്ടേണ്ടത്. സമൂഹത്തില്‍ ഒരിക്കലും സന്തുലനം വരാന്‍ പോകുന്നില്ല. അതാണ് ഇക്കണോമിക്സ് പഠിപ്പിക്കുന്നത്. ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. എന്നാല്‍ ഒരാള്‍ക്ക് കൂടുതല്‍ സുരക്ഷ മറ്റൊരാള്‍ക്ക് കുറവ് എന്നത് ശരിയല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നില്ല,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Unni Mukundan against caste reservation