ഏപ്രില്‍ 9ന് 13ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടിയും അവതാരകയുമായ സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേൽ വെബറും. വിവാഹ വാര്‍ഷിക ദിവസം ഇരുവരും പങ്കിട്ട സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളാണ് വൈറലാകുന്നത്.
വിവാഹവേളയിലെ ചിത്രം പങ്കിട്ടുകൊണ്ട്, ‘ഞങ്ങൾ ദൈവത്തിന് മുന്നിൽ പ്രതിജ്ഞയെടുത്തു, നല്ല സമയങ്ങളിൽ മാത്രമല്ല മോശം അവസ്ഥയിലും ഒരുമിച്ചുണ്ടാകും. ദൈവം ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിച്ചു. ഈ പാത എന്നേക്കും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രിയ്യപ്പെട്ടവനേ വാര്‍ഷിക ആശംകള്‍’ എന്നാണ് സണ്ണി ലിയോണി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം ഡാനിയേൽ വെബറാകട്ടെ അടുത്തിടെ പകര്‍ത്തിയ സണ്ണിയുമൊത്തുള്ള വിഡിയോയാണ് പങ്കുവച്ചത്. ‘ഹാപ്പി ആനിവേഴ്‌സി ബേബി, ആദ്യ ദിവസം നീയെന്ന സമ്മാനത്തില്‍ നോക്കുന്ന അതേ അനുഭവമാണ് എനിക്കിന്നും അനുഭവപ്പെടുന്നത്. ഇത് തുടക്കം മാത്രമാണ് ഐ ലവ് യു ബേബി !!! ഹാപ്പി ആനിവേഴ്‌സറി’ എന്നാണ് വിഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. 2011ലാണ് സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറുമായുള്ള വിവാഹം നടന്നത്. ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.
കഴിഞ്ഞ ദിവസം ഡാനിയല്‍ വെബ്ബറുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരാളുമായി തന്‍റെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്നെ ചതിച്ചെന്നും തുറന്നു പറഞ്ഞ് സണ്ണി ലിയോണി രംഗത്തെത്തിയിരുന്നു. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സണ്ണി തന്‍റെ ജീവിതത്തിലെ വേദനിക്കുന്ന ഓര്‍മകള്‍ പങ്കുവച്ചത്.
Sunny Leone wishes Daniel Weber on their anniversary with rare pic.