sreenivasan-mohanlal
മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രത്തിന് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ശ്രീനിവാസന്‍. ആരോഗ്യം അനുവദിച്ചാല്‍ സിനിമ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മക്കളുടെ പുതിയ ചിത്രമായ 'വര്‍ഷങ്ങള്‍ക്കുശേഷം' തീയറ്ററിലെത്തി കണ്ടതിന്റെ ആവേശവും ശ്രീനിവാസന്‍ പങ്കുവച്ചു.