എട്ട് വർഷത്തിനുശേഷം നടന്‍ ശ്രീനിവാസനെ സന്ദര്‍ശിച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനെയും കുടുംബത്തെയും വീട്ടിലെത്തിയാണ് കണ്ടതെന്നും പഴയ ഓര്‍മ്മകള്‍ പങ്കുവച്ചെന്നും ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഒപ്പം ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുളള ചിത്രവും ഭാഗ്യലക്ഷ്മി പങ്കുെവച്ചു.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:
'വർഷങ്ങൾക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോൾ...പഴയ മദിരാശി ഓർമകളായിരുന്നു ഞങ്ങൾ സംസാരിച്ചത് മുഴുവൻ.1976 ൽ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടൻ സിനിമയിൽ അവസരം അന്വേഷിച്ചു നടക്കുന്ന കാലം. ഞാൻ ഡബ്ബിങ് നും. പിന്നീട് 1982 ലോ 83 ലോ ഒരു ഓണക്കാലത്തു മദ്രാസ് മലയാളി അസോസിയേഷന് വേണ്ടി
ശ്രീനിയേട്ടന്റെ സംവിധാനത്തിൽ ഒരു നാടകം. അതിലെ നായിക ഞാൻ.'
'കുറേ റിഹേഴ്സൽ ഒക്കെ നടത്തി. പക്ഷെ നാടക ദിവസം രാവിലെ ശ്രീനിയേട്ടൻ വീട്ടിൽ വന്നു പറഞ്ഞു നാടകം നടക്കില്ല. ഞാൻ നാട്ടിൽ പോണു. ഒരൊറ്റ പോക്ക്. അതെന്താണെന്ന് ഇന്നും ഞങ്ങൾ പരസ്പരം ചോദിച്ചു. ആാാ. മധുരമുള്ള ഓർമ്മകൾ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു. എപ്പോഴും കാണാറും വിളിക്കാറും ഒന്നുമില്ലെങ്കിലും അതേ സൗഹൃദവും സ്നേഹവും ഇന്നും ഞങ്ങൾ തമ്മിലുണ്ട്.'
'ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കി യന്ത്രവും ഞാനാണ് ഡബ്ബ് ചെയ്തതെന്ന് ഇന്നാണ് അറിയുന്നത് എന്ന് ചേച്ചി പറഞ്ഞപ്പോ ഞാൻ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി. അപ്പോഴും ശ്രീനിയേട്ടൻ ഉറക്കെ ചിരിച്ചു' എന്നാണ് ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. താരത്തിന്‍റെ പോസ്റ്റിന് കയ്യടിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
Dubbing artist Bhagyalakshmi visited actor Sreenivasan; viral post