car-fire

TOPICS COVERED

റീല്‍ എടുത്ത് വൈറലാവാന്‍ വേണ്ടി റോഡിന് തീയിട്ട് യുവാവ്.  ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരില്‍ ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്ന് എഴുതി തീ കൊളുത്തിയത്. ആക്ഷന്‍ സിനിമകളുടെ മാതൃകയില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ നില്‍ക്കുന്ന യുവാവിന്റെ വിഡിയോ ആണ് ചിത്രീകരിച്ചത്. 

ഈ സംഭവം ഓണ്‍ലൈനില്‍  ചര്‍ച്ചയാവുകയും പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രശസ്തിയ്ക്കും ശ്രദ്ധനേടാനും വേണ്ടി എന്തും ചെയ്യാന്‍ ഇന്നത്തെ തലമുറ മടിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമർശനം.

ENGLISH SUMMARY:

young man set fire to the road to film the reel