സൽമാൻ ഖാൻ ചിത്രം സിക്കന്ദറില്‍ നായികയായി രശ്മിക മന്ദാന. രശ്മിക ചിത്രത്തിന്‍റെ ഭാഗമാകുന്ന വിവരം അണിയറപ്രവർത്തകർ തന്നെയാണ് പങ്കുവച്ചത്.. എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. നായിക ആറെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. ചിത്രത്തിന്‍റെ ഭാകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് രശ്മികയും പ്രതികരിച്ചു.
അടുത്ത വര്‍ഷം ഈദ് റിലീസ് ആയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്നതാണ് റിപ്പോര്‍ട്ടുകള്‍. മുരുകദോസിന്‍റെ ചിത്രത്തില്‍ ആദ്യമായാണ് സല്‍മാന്‍ അഭിനയിക്കുന്നത്. രണ്ടുപേരും ഒന്നിക്കുന്ന ആദ്യ ചിത്രം ആക്ഷന്‍ ത്രില്ലറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് നദിയാദ്‌വാലയാണ് ചിത്രത്തിന്‍റെ നിര്‍മാണം.