നിറവയറുമായി റാമ്പിൽ ചുവടു വെച്ച് നടി അമല പോൾ. കൊച്ചിയിൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് അമല പോൾ പങ്കെടുത്തത്. കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും കെ. എൽ. എഫ് നിർമൽ കോൾഡ് പ്രെസ്സ്ഡ് വിർജിൻ കോക്കനട്ട് ഓയിലും ചേർന്നാണ് ഷോ സംഘടിപ്പിച്ചത്. 

 

ഗർഭിണികൾക്കായുള്ള ഫാഷൻ ഷോ "കിൻഡർ താരാട്ടഴക്ക് സീസൺ 3" യുടെ വേദി. അമലാപോൾ റാംപ് വാക്കുമായി എത്തിയതോടെ ആരവം ഉയർന്നു. ഗർഭകാലം ആഘോഷമാക്കേണ്ട ഒന്നാണെന്ന് അമല.

 

ഫാഷൻ ഷോയിൽ പങ്കെടുത്തത് 105 ഗർഭിണികൾ. ഏറ്റവും കൂടുതൽ ഗർഭിണികളെ പങ്കെടുപ്പിച്ചതിന് വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോർഡും ഷോ നേടി .

ചേർത്തല പാണാവളി സ്വദേശി അനിലയാണ് ഫാഷൻ ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും.

 

   മൃദുല വാരിയർ, അപർണ ബാലൻ, എ അർ ഗീത എന്നിവർക്ക് കിൻഡർ എമിനെന്‍റ് ലേഡി അവാർഡ് സമ്മാനിച്ചു. ഗർഭകാലം ആഘോഷകരമാക്കുക എന്ന ഉദ്ദേശമാണ് ഫാഷൻ ഷോയ്ക്ക് പിന്നിൽ.