TOPICS COVERED

ബോളിവുഡിൽ  ഒന്നാകെ ചര്‍ച്ച നിതേഷ് തിവാരിയുടെ ‘രാമായണം’ സിനിമയെ പറ്റിയാണ്.  ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോഡാണ്  രാമായണം സ്വന്തമാക്കിയിരിക്കുന്നത്. 100 മില്യൺ യുഎസ് ഡോളറാണ് ചിത്രത്തിന്‍റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ചിത്രത്തിന്‍റെ ലക്ഷ്യം എന്നാണ് അണിയറ സംസാരം. 

രാമനായി രൺബീറും സീതയായി സായ് പല്ലവിയും

രാമനായി രൺബീറും സീതയായി സായ് പല്ലവിയും എത്തുമെന്നാണ് വിവരം. ചിത്രം ഒരു ഫ്രാഞ്ചൈസിയായ് ആസൂത്രണം ചെയ്യുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.  2022 ൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രമായിരുന്നു ബോളിവുഡിൽ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങിയ ചിത്രം. 500 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റ ബജറ്റ്. ഈ റെക്കോർഡാണ് രൺബീർ തന്നെ നായകനായ രാമായണം മറികടക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്  ആരംഭിച്ചത്. 

ENGLISH SUMMARY:

Ramayana Most Expensive Indian Film