കങ്കണ റണൗട്ട് സംവിധായകയും നായികയും ആയി എത്തുന്ന ചിത്രമാണ് എമര്‍ജൻസി. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്. ചിത്രം സെപ്റ്റംബർ ആറിന് തിയറ്ററിലെത്തും. ചിത്രത്തില്‍ സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു.
ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്‍റെ തിരക്കഥ . അനുപം ഖേർ, ശ്രേയസ് തൽപഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കങ്കണയുടെ രണ്ടാമത് സംവിധാനമാണിത്'. നായികായ കങ്കണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം