മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ സൈബറിടത്താകെ ടര്‍ബോ മയമാണ്. ഓസ്ട്രേലിയയിൽ ബിരിയാണിക്ക് ടര്‍ബോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ടർബോ ബിരിയാണി, ആവേശം ബീഫ്, ബറോസ് ചിക്കന്‍ ബിരിയാണി എന്നിവയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അതേസമയം ലോകമെമ്പാടും ഒരു കോടി രൂപയുടെ ടിക്കറ്റുകൾ ടര്‍ബോയ്ക്ക് വിറ്റഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് റെക്കോഡ് വിൽപ്പന നടക്കുന്നത്. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി. കേരളത്തിൽ തിയറ്റർ ചാർട്ടിങ് നടക്കുന്നു.
ബുക്കിങ് അനുസരിച്ച് പുതിയ സ്ക്രീനുകള്‍ ചാര്‍ട്ട് ചെയ്യപ്പെടുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മേയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.