കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് മലയാള സിനിമയിൽ കാണാത്തതെന്ന് നടി കനി കുസൃതി. കാൻ വേദിയിൽ പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എല്ലാത്തരത്തിലുള്ള വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കനി കുസൃതി മനോരമ ന്യൂസിനോട് പറഞ്ഞു.
പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ ഓഫ് ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ എന്നിവർ കാൻ വേദിയിലെത്തിയത്. മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം പാം ദോറിനു മത്സരിച്ചത്. ഇന്ത്യൻ സംവിധായികയുടെ കാൻ മത്സരവിഭാഗത്തിലെ ആദ്യചിത്രം എന്ന പ്രത്യേകതയുമുണ്ട്