ടൊവിനോ നായകനായ 'നടികര്‍' ചിത്രത്തിലെ പാട്ട് പ്രേക്ഷകരിലേക്ക്. 'ലവ് ജവാന്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് യാക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്ന് ഈണമൊരുക്കി.
പ്രണയത്തിന്‍റെ ആഴവും വേർപാടിന്‍റെ നൊമ്പരവുമെല്ലാമാണ് ഗാനത്തില്‍ കാണാനാകുക. വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ ടൊവിനോ നായകനായി മേയ് 3ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് നടികര്‍. ഭാവനയാണ് നായികയായി എത്തുന്നത്. ടൊവിനോയും സൗബിനും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'നടികര്‍' സിനിമയ്ക്കുണ്ട്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.