നടി സ്വാസിക വിജയ്‌യുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പരമ്പരാഗത വേഷത്തിലാണ് ഇത്തവണ കിടിലന്‍ മേക്ക് ഓവറുമായി സ്വാസിക എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഭര്‍ത്താവ് പ്രേമിന്റെ കമന്റ് കൂടി വന്നിരിക്കുകയാണ്. നൈസ് മേക്ക് ഓവര്‍ എന്നാണ് പ്രേം കമന്റിട്ടിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീഗേഷ് വാസവനാണ് താരത്തിൻറെ ഇത്തരമൊരു ലുക്കിന് പിന്നിൽ. മോജിൻ തിനവിളയിലാണ് ചിത്രങ്ങൾ പകർത്തിയത്
പരമ്പരാഗത വേഷത്തിലാണ് ഇപ്പോള്‍ സ്വാസികയെത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളും നിറയുന്നുണ്ട്. രാജകുമാരിയെപ്പോലെ അമ്പരപ്പിക്കും വിധമാണ് മേക്ക് ഓവര്‍ എന്നും ആരാധകര്‍ പറയുന്നു. കല്യാണത്തിനൊരുങ്ങിയ വധുവിനെപ്പോലെയാണെന്നും ചിലര്‍ പറയുന്നു.
യുവനായികമാരില്‍ ശ്രദ്ധേയയാണ് സ്വാസിക വിജയ്. സിനിമകളിലും സീരിയലുകളിലും സജീവമായ സ്വാസികയ്ക്ക് ആരാധകരും ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം അടുത്ത കാലത്താണ് സ്വാസികയും പ്രേമും തമ്മിലുള്ള വിവാഹം നടന്നത്. നടനും മോഡലുമാണ് ഭര്‍ത്താവ് പ്രേമും. സീരിയലുകളില്‍ ഒന്നിച്ചഭിനയിച്ചാണ് ഇരുവരും പരിചയപ്പെട്ടത്. യുട്യൂബ് ചാനലിലും സജീവമായ ഇരുവരും വിവാഹശേഷം നിരവധി രസകരമായ വിഡിയോകളും പ്രേക്ഷകര്‍ക്കായി പങ്കുവക്കാറുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീഗേഷ് വാസവനാണ് താരത്തിൻറെ ഇത്തരമൊരു ലുക്കിന് പിന്നിൽ. മോജിൻ തിനവിളയിലാണ് ചിത്രങ്ങൾ പകർത്തിയത്. ഇത്ര ട്രഡിഷണലായ വസ്ത്രം തയാറാക്കിയത് റിയ ഡിസൈൻസാണ്.