ahana-insta-story

കൊല്ലത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. താരത്തിന്‍റെ പ്രചാരണത്തിനിറങ്ങിയവരിൽ മക്കളും ഉണ്ടായിരുന്നു. കൃഷ്ണകുമാര്‍ തോറ്റതിന് പിന്നാലെ മക്കള്‍ക്ക് എതിരെയും ട്രോളുകള്‍ നിറഞ്ഞു. ഇപ്പോളിതാ അച്ഛന്‍റെ പേരില്‍ പരിഹസിച്ചയാളെ പറ്റി ഇന്‍സ്റ്റാ സ്റ്റോറി ഇട്ടിരിക്കുകയാണ് മകള്‍ അഹാന കൃഷ്ണകുമാര്‍.

അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പ്രതികരണമായി ‘അച്ഛൻ പൊട്ടിയല്ലോ’ എന്നൊരാൾ പരിഹാസിച്ച് എത്തിയതാണ് അഹാന സ്റ്റോറിയാക്കിയിരിക്കുന്നത്. അഹാനയുടേത് ഒറ്റവാക്കിലെ മറുപടിയാണ്. ‘അയിന്’ എന്നാണ് അഹാന ചോദിക്കുന്നത്. നേരത്തെ അച്ഛന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറ‍ഞ്ഞിരുന്നു. മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നത്, അല്ലാതെ നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.