വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ റിലീസായി. ടീസറില്‍ പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിരയ്ക്കൊപ്പം മോഹൻലാലിനെ കണ്ട ആവേശത്തിലാണ് ആരാധകര്‍.
മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിൽ ഡോ. മോഹൻ ബാബുവാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വേഷത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.സെറ്റ്ഫി ദേവസ്സിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത് പ്രഭു ദേവയാണ്.