renuka-pawan-kalyan

TOPICS COVERED

നടനും ജനസേന നേതാവുമായ പവന‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതോടെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വലിയ തരത്തിലുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ് ഒരു വിഭാഗം രേണുകക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇപ്പോള്‍ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താനല്ല, പവന്‍ കല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. 

പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്‍റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. 'നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ പോലെ ഒരാളെ നിങ്ങള്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്‍റെ വില തിരിച്ചറിയുന്നുണ്ടാവും. കുട്ടികള്‍ പവന്‍ കല്യാണിനൊപ്പമായത് നന്നായി,' എന്നായിരുന്നു കമന്‍റ്. 

ഇതിന് മറുപടിയായി 'നിങ്ങള്‍ക്ക് അല്‍പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഇത്രയും വിഡ്ഢിത്തരം പറയില്ല. അദ്ദേഹമാണ് എന്നെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചത്. ദയവായി ഇത്തരം അഭിപ്രായങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ഇത് എന്നെ മാത്രമാണ് വിഷമിപ്പിക്കുന്നത്,'എന്നാണ് രേണുക കുറിച്ചത്. പിന്നാലെ ഈ കമന്‍റ് ഡിലീറ്റ് ചെയ്​ത രേണുക തന്‍റെ അക്കൗണ്ടിലെ കമന്‍റ് സെക്ഷന്‍ ഓഫാക്കിയിടുകയും ചെയ്​തിരുന്നു.  

2012ലാണ് രേണുകയും പവന്‍ കല്യാണും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും പിരിഞ്ഞത്. പവന്‍ പിന്നീട് അന്ന ലെഷ്​നവയെ വിവാഹം ചെയ്​തിരുന്നു. 

ENGLISH SUMMARY:

Renuka Desai reacting against the syber attack related to Pawan Kallyan