krishna-theja-pawan-kalyan

തൃശൂര്‍ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ കേരളം വിട്ട് ആന്ധ്രപ്രദേശിലേക്ക് മടങ്ങുന്നു. അഞ്ചു വര്‍ഷത്തേയ്ക്ക് ഡപ്യൂട്ടേഷന്‍ ലഭിക്കാന്‍ നീക്കം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഡപ്യൂട്ടേഷന്‍ ലഭിക്കൂ. ആന്ധ്രപ്രദേശിലെ ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമായി കഴിഞ്ഞ ദിവസം കൃഷ്ണതേജ കൂടിക്കാഴ്ച നടത്തിയിരുന്നു. പവന്‍ കല്യാണിന്റെ ഉദ്യോഗസ്ഥ സംഘത്തിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയോ രേഖാമൂലം അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല. രണ്ടാഴ്ചയായി കൃഷ്ണതേജ അവധിയിലാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെടുത്തത്. ഇതിനിടെയാണ്, പവന്‍ കല്യാണുമായി കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രപ്രദേശുകാരനാണ് 2015 ബാച്ചുകാരനായ വി.ആര്‍.കൃഷ്ണതേജ. ആലപ്പുഴയില്‍ നേരത്തെ കലക്ടറായിരുന്നു. നിലവില്‍ തൃശൂരില്‍ ഒന്നര വര്‍ഷമായി കലക്ടറാണ്.

ENGLISH SUMMARY:

Thrissur Collector V.R Krishna Theja decides to leave kerala