surfira

TOPICS COVERED

സൂര്യ നായകനായി എത്തിയ സൂരരൈ പോട്രിന്‍റെ ഹിന്ദി റീമേക്കായ ‘സർഫിര’യുടെ ട്രെയ്​ലര്‍ എത്തി. സൂരരൈ പോട്ര് സംവിധാനം ചെയ്​ത സുധ കൊങ്കാര തന്നെയാണ് സര്‍ഫിരയും സംവിധാനം ചെയ്​തത്. അക്ഷയ് കുമാർ ആണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയെ അവതരിപ്പിക്കുന്നത് രാധിക മധൻ ആണ്. ട്രെയ്​ലറില്‍ അതിഥി വേഷത്തിലെത്തുന്ന സൂര്യയേയും കാണാം. 

ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും. പരേഷ് റാവൽ, ശരത്കുമാർ, സീമ ബിശ്വാസ്, സൗരഭ് ഗോയൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി 2020ല്‍ പുറത്തുവന്ന ചിത്രമായിരുന്നു സൂരരൈ പോട്ര്. മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവശി എന്നിവരായിരുന്നു സിനിമയില്‍‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.