yoga-actors

യോഗദിനത്തോട് അനുബന്ധിച്ച് താരങ്ങളുടെ  സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വൈറല്‍. മോഹൻലാൽ മുതൽ ബോളിവുഡിന്റെ ശിൽപ്പഷെട്ടി വരെ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചു. യോഗാസനത്തിലിരക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ‘‘എല്ലാവർക്കും യോഗാദിനാശംസകൾ! ശ്വസിക്കുക,ഒഴുകുക, ശക്തവും ആരോഗ്യകരവുമായിരിക്കുക’’ എന്ന കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. എല്ലാ വർഷവും യോഗ ദിനത്തിൽ ആശംസയുമായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും യോഗ ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. ‘യോഗ, നമ്മുടെ സമ്പന്നമായ ഇന്ത്യൻ പൈതൃകത്തിൽ നിന്നുള്ള സമ്മാനം ലോകത്തിന്. യോഗ ശാരീരിക വ്യായാമം മാത്രമല്ല; മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിത്.’ സുരേഷ് ഗോപിയുടെ വാക്കുകൾ