ഈ വര്‍ഷം മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന തുടരും. വലിയ ഇടവേളക്ക് ശേഷം ശോഭന വീണ്ടും മോഹന്‍ലാലിന്‍റെ നായികയാവുന്നു എന്ന പ്രത്യേതകയുമുണ്ട് തുടരും എന്ന ചിത്രത്തിന്.
ചിത്രത്തിന്‍റെ ബിടിഎസ് വിഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് ദ് ലാഫ്‌സ് എന്ന പേരില്‍ രജപുത്ര വിഷ്വല്‍ മീഡിയയാണ് വിഡിയോ പുറത്തുവിട്ടത്. അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഉള്‍പ്പെടെ വൈബായ സെറ്റാണ് വിഡിയോയില്‍ കാണുന്നത്. സെറ്റിൽ കുസൃതി കാട്ടി, തമാശ പറഞ്ഞ് ആസ്വദിക്കുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം.പ്രൊഡക്ഷന്‍ ക്രൂവിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും ഇതിനൊപ്പമുണ്ട്. ബിനു പപ്പു, തരുണ്‍ മൂര്‍ത്തി, ചിപ്പി തുടങ്ങിയ താരങ്ങളും വിഡിയോയിൽ വരുന്നുണ്ട്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലക്ക് വലിയ പ്രതീക്ഷയോടെയാണ് തുടരും സിനിമയെ പ്രേക്ഷകര്‍ നോക്കികാണുന്നത്. ജനുവരി 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.