biju-menon-movie

കലയും രാഷ്ട്രീയവും നിലപാടുകളും തമാശകളും സമാസമം ചേർത്ത് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ഒരു സിനിമ അതാണ് വിഷ്ണു നാരായൺ സംവിധാനം ചെയ്ത  ‘നടന്ന സംഭവം’ എന്ന ചിത്രം. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം പുരുഷന്മാരുടെ അരക്ഷിതാവസ്ഥയെ ഒരു പുരുഷന്റെ കാഴ്ചപ്പാടിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു.

ന​ഗരത്തിലെ ഒരു ഹൗസിം​ഗ് കോളനിയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ രസകരമായി പറഞ്ഞുപോവുമ്പോഴും ചിന്തിക്കാനുള്ള പലതും ബാക്കിവെക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ശ്രീകുമാരന്‍ ഉണ്ണി എന്ന ഉണ്ണിയേട്ടനായി ബിജു മേനോന്‍ എത്തുന്ന ചിത്രത്തില്‍ അതേ ഹൗസിം​ഗ് കോളനിയിലെ ആണ്‍ സൗഹൃദസംഘത്തിന്‍റെ അമരക്കാരന്‍ അജിത്തേട്ടനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.കോളജിനിയിലെ സ്ത്രീകള്‍ ഉണ്ണിയുടെ ഫാന്‍സ് ആയി മാറുന്നത് അജിത്തിനും സംഘത്തിനും സഹിക്കാനാവുന്നില്ല. ഇത് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളില്‍ ഊന്നി സംവിധായകന്‍ വിഷ്ണു നാരായണ്‍ സൃഷ്ടിച്ചിരിക്കുന്ന തമാശകളാണ് നടന്ന സംഭവത്തെ രസകരമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

പുരുഷന്മാരുടെ അരക്ഷിതാവസ്ഥയെ ഒരു പുരുഷന്റെ കാഴ്ചപ്പാടിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു

സദാചാരം, അടുത്ത വീട്ടിലേക്കുള്ള ഒളിഞ്ഞു നോട്ടം തുടങ്ങി മലയാളി സമൂഹത്തിന്റെ സ്വഭാവ വൈകൃതത്തിന്റെ നേർക്കാഴ്ചയാണ് ഈ സിനിമ. തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥ്‌ സാക്ഷ്യം വഹിച്ച സംഭവങ്ങളാണ് ഈ സിനിമയുടെ തിരക്കഥയ്ക്ക് ആധാരമായത്. സമൂഹത്തിലും പൊലീസ് സ്റ്റേഷനിൽ പോലും സ്ത്രീകൾ നേരിടുന്ന അധിക്ഷേപവും പുരുഷാധിപത്യവും പച്ചയായി തന്നെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

Link Copied