vrushabha-nandakishor

TOPICS COVERED

മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. കന്നഡ സംവിധായകനായ നന്ദകിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്‍റസി ആക്ഷന്‍ ഡ്രാമയായി പ്രഖ്യാപിച്ച ചിത്രത്തിന്‍മേല്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷ ആയിരുന്നു ഉണ്ടായിരുന്നത്. 2022 ഓഗസ്​റ്റിലായിരുന്നു ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പതിയെ ചിത്രത്തെ പറ്റിയുള്ള അപ്​ഡേറ്റുകള്‍ വരാതായതോടെ വൃഷഭ ഉപേക്ഷിക്കപ്പെട്ടു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 

ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംവിധായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. വൃഷഭ ഉപേക്ഷിച്ചോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഷൂട്ട് കുറച്ച് നീണ്ടുവെന്നും ഓഗസ്റ്റില്‍ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ. റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റര്‍ ഹെയ്​നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

ENGLISH SUMMARY:

Director Nanda Kishor has released a concept poster of the film Vrushabha through Instagram