devadoodhan-cinema

സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ റി റിലീസിനൊരുങ്ങുന്നു. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിലെത്തുക. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിൽ മാത്രമാകും ചിത്രം റിലീസിനെത്തുക. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

2000ത്തിൽ പുറത്തിറങ്ങിയ ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി, ജയപ്രദയുടെ അലീന അഥവാ ആഞ്ജെലീന, വിനീത് കുമാറിന്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. ജ​ഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജ​ഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക, നിർമല തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ. വിദ്യാസാഗർ ആയിരുന്നു സം​ഗീതം. നേരത്തെ ഒരു കോടി രൂപ മുടക്കി സ്ഫടികം സിനിമ സംവിധായകൻ ഭദ്രൻ തിയറ്ററുകളിലെത്തിച്ചിരുന്നു.

ENGLISH SUMMARY:

'Devadoothan': Re-release poster for the Mohanlal starrer teases enhanced visual spectacle