ചെറിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിൽ നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ പ്രതികരണം. ക്യാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്.
കുളു, മണാലി, കശ്മീർ എന്നിവിടങ്ങളിലായി ഇനി പാട്ടിന്‍റെ ചിത്രീകരണം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ അറിയിച്ചു. തനിക്കൊപ്പം ഡയലോഗ് ഉള്ള നൂറിലധികം പുതുമുഖ നടീനടന്മാർ അഭിനയിക്കുന്നുവെന്നും സന്തോഷ് പറയുന്നു.