Image Credit; Facebook

Image Credit; Facebook

സിംബാബ്‌വെയെ നൂറു റണ്‍സിന് തോല്‍പിച്ച് ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തിയതിന് പിന്നാലെ ക്രിക്കറ്റ് നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്.

ഐപിഎല്ലിൽ തിളങ്ങിയ 7 പുതിയ താരങ്ങളെയും വെച്ച് സീനിയർ താരങ്ങൾക്ക് മൊത്തം വിശ്രമം കൊടുത്തു സെലക്ട് ചെയ്ത ടീം ശരിക്കും ക്ലിക്ക് ആയി എന്നതാണ് സത്യമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എങ്കിലും സിംബാബ‍്‍വേ അവരുടെ നാട്ടിൽ മികവ് പുലർത്തുന്നവർ ആണെന്നും, ഓവർ കോൺഫിഡൻസ് കാണിച്ച് അടുത്ത മത്സരങ്ങളിൽ അവരെ ചെറുതായി കാണരുതെന്നുമുള്ള മുന്നറിയിപ്പ് കൂടി നൽകുന്നുണ്ട് സന്തോഷ്. 

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

സിംബാവേയെ 100 റൺസിന് തകര്ത്തു ഇന്ത്യ ഇന്നലെ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പകരം വീട്ടി.. ഇതോടെ അവരുടെ നാട്ടിൽ വെച്ച് നടക്കുന്ന T20 മത്സരം (1-1) എന്ന രീതിയിൽ എത്തിച്ചു. ബാക്കിയുള്ള മത്സരങ്ങളിലും ജയിച്ചു ഇന്ത്യ സീരീസ് ജയിക്കും എന്നു കരുതാം..

തൻ്റെ രണ്ടാമത്തെ മാത്രം T20 international മത്സരം കളിക്കുന്ന player of the match അഭിഷേക് ശർമ ജിയുടെ വെടിക്കെട്ട് സെഞ്ച്വറി (വെറും 47 പന്തിൽ100) , റിഥുരാജ് gaekwad ജി നേടിയ (77*), സൂപ്പർതാരം റിംഗു സിങ് ജീ നേടിയ (22 പന്തിൽ 48*) എന്നിവരുടെ പിൻബലത്തിൽ ഇന്ത്യ 234 റൺസ് അടിച്ചു കൂട്ടി..

കഴിഞ്ഞ കളിയിൽ 4 വിക്കറ്റ് എടുത്ത രവി Bishnoi ജി ഈ കളിയിൽ 2 wickets എടുത്ത്.. കൂടെ ആവേശ് ഖാൻ ജിയും , മുകേഷ് കുമാർ ജീയും 3 wickets വീതം നേടി സിംബാവേ യേ 134 നു all out ആക്കി.

IPL ലിൽ തിളങ്ങിയ 7 പുതിയ താരങ്ങളെയും വെച്ച് സീനിയർ താരങ്ങൾക്ക് മൊത്തം വിശ്രമം കൊടുത്തു സെലക്ട് ചെയ്ത ടീം ശരിക്കും ക്ലിക്ക് ആയി എന്നതാണ് സത്യം.. എങ്കിലും സിംബാവേ അവരുടെ നാട്ടിൽ മികവ് പുലർത്തുന്നവർ ആണ്.. നമ്മൾ over confidence കാണിച്ചു അടുത്ത മത്സരങ്ങളിൽ അവരെ ചെറുതായി കാണരുത്.  

All the best Captain Gill Ji

All the best team India 

(വാൽ കഷ്ണം.. ഇപ്പൊൾ തിളങ്ങുന്ന അഭിഷേക് ശർമ ji, ഋതുരാജ് Ji അടക്കം പല താരങ്ങൾക്കും ഏകദിനങ്ങളിലും അവസരം കൊടുത്തു വളര്ത്തി കൊണ്ട് വരിക.. പുതിയ താരങ്ങളിൽ പ്രതീക്ഷ വെച്ച് സെലക്ട് ചെയ്യുമ്പോൾ ചിലപ്പോൾ ചില പരാജയങ്ങൾ ഉണ്ടായേക്കും.  അത് കാര്യമാക്കേണ്ട. )

By Santhosh Pandit (ഉരുക്കെടാ..)

ENGLISH SUMMARY:

Santhosh Pandit facebook post about india vs zimbabwe mach