nedumudi-ai-image

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ 2’ ട്രെയിലറിലൂടെ മണ്‍മറ​​ഞ്ഞ പ്രിയ താരങ്ങള്‍ വീണ്ടും അവതരിക്കുന്നു. ഇന്ത്യൻ’ സിനിമയുടെ ആദ്യ ഭാഗത്തിൽ സിബിഐ ഓഫിസർ കൃഷ്ണസ്വാമിയായി പ്രത്യക്ഷപ്പെട്ട നെടുമുടി വേണുവിനെയും അന്തരിച്ച തമിഴ് അഭിനേതാക്കളായ മനോബാല, വിവേക് ​​എന്നിവരെയും ഇന്ത്യൻ 2 ട്രെയിലറിൽ കാണാം. ഇന്ത്യൻ സിനിമയ്ക്ക് ഈ അതുല്യ പ്രതിഭകൾ നൽകിയ സംഭാവനകൾക്കുള്ള ആദരസൂചകമായി ഈ താരങ്ങൾ ഉൾക്കൊള്ളുന്ന രംഗങ്ങൾ സിജിഐയിലൂടെയാണ് അണിയറക്കാർ പുനഃസൃഷ്ടിച്ചത്.

എഐ, സിജിഐ, ബോഡി ഡബിൾസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മണ്മറഞ്ഞ താരങ്ങളെ വീണ്ടുമെത്തിക്കുന്നത്. 2021ലായിരുന്നു വിവേകിന്റെ മരണം. 2019ൽ ഇന്ത്യൻ 2വിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. വിവേകിന്റെ രംഗങ്ങളെല്ലാം നേരത്തെ തന്നെ ചിത്രീകരിച്ചുവച്ചിരുന്നു. വിവേകിന്റെ കാര്യത്തിൽ വളരെ കുറച്ചു രംഗങ്ങളിൽ മാത്രമാകും വിഎഫ്എക്സ് ഉപയോഗിക്കുക.

എഐ, സിജിഐ, ബോഡി ഡബിൾസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് താരങ്ങളെ വീണ്ടുമെത്തിക്കുന്നത്

2023ലായിരുന്നു മനോബാലയുടെ അന്ത്യം. ആരോഗ്യാവസ്ഥ മോശമായതിനാൽ മനോബാലയ്ക്ക് ഇന്ത്യൻ 2വിൽ അഭിനയിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ രംഗങ്ങളെല്ലാം പൂർണമായും വിഎഫ്എക്സിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും

ENGLISH SUMMARY:

The much-awaited teaser of 'Indian-2' has dropped in. And as expected, the Kamal Haasan-Sankar collaboration looks exciting. The late Nedumudi Venu who appeared as CBI officer Krishnaswamy in the first part will be retained through VFX. The late actors Manobala and Vivek are also present in the movie.