archanakavi-one

സിനിമയില്‍ നിന്നും ഏറെ നാളായി വിട്ടു നില്‍ക്കുന്ന നടി അര്‍ച്ചനാ കവി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇക്കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത വിഡിയോയും ശ്രദ്ധിക്കപ്പെട്ടു. ‘എനിക്ക് ഒരു കാര്യം പറയാനുണ്ട്, ഐ ലവ് യു ഓള്‍ എന്നാണ് താരം പറയുന്നത്. വിഡിയോയില്‍ കാര്യങ്ങള്‍ പറയുന്നത്  പക്ഷേ വളരേ വേഗം കുറച്ചാണ്. പറഞ്ഞുവരുന്നതെന്താണെന്ന് വ്യക്തമാകാതെ കാത്തുനില്‍ക്കേണ്ടി വരുന്നൊരു വിഡിയോ ആണ് താരം ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ഈ വിഡിയോയില്‍ കാര്യം പറഞ്ഞുകഴിഞ്ഞ ശേഷം, തനിക്ക് മലയാളമറിയാമെങ്കിലും ഒരു ഭാഷയും നന്നായി പറയാനറിയില്ലെന്നും  പറയുന്നു. ചില കാര്യങ്ങള്‍ പറയുമ്പോള്‍ വാക്കുകള്‍ കിട്ടില്ല. പിന്നെ എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും പോയ്ക്കൊണ്ടിരിക്കുകയാണ്. എന്നാണ് ഈ വിഡിയോയില്‍ പറയുന്നത്. കമന്റുകള്‍ക്കുള്ള മറുപടി പോലെയാണ് താരം സംസാരിക്കുന്നത്. 

archana-two

ഈ വിഡിയോക്ക് താഴേയും പതിവുപോലെ കമന്റുകള്‍ നിറയുന്നുണ്ട്. വിഡിയോയില്‍ പറയുന്ന കാര്യത്തേക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് താരത്തിന്റെ നരച്ച മുടിയായിരുന്നു. 90സ് കിഡ്സില്‍ ഒരാള്‍ കൂടി നരച്ചു കണ്ടപ്പോള്‍ ഒരാശ്വാസം എന്നാണ് ഒരാളുടെ കമന്റ്.  താരത്തിന്റെ സംസാരത്തിന്റെ വേഗവും കമന്റുകളില്‍ നിറയുന്നുണ്ട്. ചിന്തിച്ചു വരുമ്പോഴേക്കും ഒരു ചായ കുടിച്ചുവരാം എന്നാണ് ഒരാള്‍ പറയുന്നത്.   

2016ല്‍ വിവാഹത്തിനു ശേഷമായിരുന്നു സിനിമയില്‍ നിന്നും താരം വിട്ടുനിന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം പിന്നീട് സീരിയലുകളില്‍ സജീവമായെങ്കിലും അതും ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ റീല്‍സുകളും ഇന്‍സ്റ്റഗ്രാം വിഡിയോസുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. ലാല്‍ജോസിന്റെ നീലത്താമരയിലൂടെയാണ് അര്‍ച്ചനകവി മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. പിന്നീട് മമ്മി ആന്റ് മി എന്ന ചിത്രത്തിലും അഭിനയിച്ചു. 

Archana Kavi instagram video goes viral:

Actress Archana Kavi shared a video on instagram goes viral, in which actress speaking about her thoughts and languages which she known, likes and comments filled with her video comment box