mazhavil-manorama

TOPICS COVERED

മനോരമമാക്‌സ് അവതരിപ്പിക്കുന്ന 'മഴവിൽ കാർണിവൽ'  ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ്  പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരായ അഫ്‌സൽ, അമൃത സുരേഷ് എന്നിവർ കാർണിവൽ വേദിയിലെ പ്രത്യേക ആകർഷണമാണ്. ഇവരെ കൂടാതെ വ്യത്യസ്‌തമായ സംഗീത വിരുന്നൊരുക്കാൻ ശ്രീഹരി, അമൽ സി അജിത്, ജൂലിയറ്റ്  വർഗീസ് എന്നിവരും വേദിയിലെത്തുന്നു. ഡി ഫോർ ഡാൻസ് എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ താരപദവിയിലേക്ക് എത്തിയ നാസിഫ് അപ്പു, വിഷ്‌ണു പി. എസ്, അന്നാ പ്രസാദ് എന്നിവരും ചടുലമായ നൃത്തചുവടകളുമായി കാർണിവലിൽ എത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ അവതാരകൻ കാർത്തിക്ക് സൂര്യയും, കാർണിവലിന് ആവേശം പകരാൻ എത്തുന്നു.

ഈ കലാവിരുന്ന് നേരിട്ട് ആസ്വദിക്കാൻ ഏവർക്കും ജൂൺ 29 ശനിയാഴ്ച്ച, കൊച്ചിയിലെ ഫോറം മാളിലേക്ക് എത്തിച്ചേരാം. പ്രവേശനം സൗജന്യം