ലണ്ടനിൽ കുടുംബസമേതം അവധിയാഘോഷിക്കുകയാണ് മമ്മൂട്ടി. ഭാര്യ സുള്‍ഫത്ത്, ദുല്‍ഖര്‍ സല്മാന്, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകള്‍ മറിയം തുടങ്ങിയവരും കൂടെയുണ്ട്. ഇതിനിടെ മമ്മൂട്ടിയും ദുല്‍ഖറും നൈറ്റ്സ് ബ്രിഡ്ജില്‍ വച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി കണ്ടുമുട്ടിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.ഇവർക്കൊപ്പം ദുൽഖറിൻ്റെ മകള്‍ മറിയവുമുണ്ട്.
കഴിഞ്ഞ ദിവസം നൈറ്റ് ബ്രിഡ്ജിലെ പ്രശസ്തമായ ഹൈഡ് പാർക്കിൽ യൂസഫലി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.പിന്നാലെയാണ് മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രവും എത്തിയിരിക്കുന്നത്.
ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ള സിനിമ. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോർട്ടുണ്ട്.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. പ്രഭാസ് നായകനായെത്തിയ 'കൽക്കി'യിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്.