actor-Siddique

TOPICS COVERED

നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ്, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡന്റുമാരും നടൻ ബാബുരാജ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ചേർന്ന അമ്മ വാർഷിക ജനറൽ ബോഡിക്കൊപ്പമായിരുന്നു തിരഞ്ഞെടുപ്പ്. സംഘടനയുടെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെണ്ണൽ തുടരുകയാണ്. അമ്മ പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

 
ENGLISH SUMMARY:

Actor Siddique is new AMMA general secretary