amma-swetha-menon

Image Credit: Shwetha Menon / Facebook

താര സംഘടനയായ 'അമ്മ'യെ കുറിച്ചുള്ള ശ്വേതാ മേനോന്‍റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ‘അമ്മ’യുടെ വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിൽ അഭിമാനമുണ്ടെന്ന് താരം കുറിച്ചു. അമ്മയിലെ അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു കുറിപ്പ്. 

2021 മുതൽ 2024 വരെ ‘അമ്മ’യെ സേവിക്കാൻ കഴിഞ്ഞതിലും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ട്.  കഴിഞ്ഞ 25 വർഷമായി മികച്ച സംഭവനകൾ നൽകി അമ്മയെ ഒരു മഹത്തായ സംഘടനയാക്കി മാറ്റുന്നതിൽ ഇടവേള ബാബുവിന് വലിയ പങ്കുണ്ടെന്നും ശ്വേത കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. 

എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞ ശ്വേത മേനോൻ പുതിയ അംഗങ്ങളുടെ കീഴിൽ 'അമ്മ' കൂടുതൽ കരുത്തയായി വരട്ടെ എന്ന് ആശംസിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ശ്വേതാ മേനോൻ. 

നടൻമാരായ ബാബുരാജ്, ജയൻ ചേർത്തല എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് ആശംസകളറിയിച്ചു വന്നത്.

താരത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ, ഞാൻ നന്ദിയും അഭിമാനവും കൊണ്ട് സന്തോഷിക്കുന്നു. 2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ നിരവധി ഉയർച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. 

ഞങ്ങളുടെ ‘അമ്മ’യെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ലാലേട്ടാ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ബഹുമതിയാണ്. 

കഴിഞ്ഞ 25 വർഷമായി നൽകിയ മികച്ച സംഭാവനകൾക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങൾ കാരണം ‘അമ്മ’ ഇപ്പോൾ നമ്മുടെ സഹപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൂടുതൽ അർഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു.

നിങ്ങൾ എന്നിലർപ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മൾ ഒരുമിച്ച് വലിയ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ലക്‌ഷ്യത്തിൽ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. 

പുതിയ കമ്മിറ്റിക്ക് കീഴിൽ അമ്മ കൂടുതൽ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദിയോടെ, ശ്വേതാ മേനോൻ.

ENGLISH SUMMARY:

Shweta Menon's Post goes Viral on Social Media