madhav-suresh

സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ്. ആശംസകൾ അറിയിച്ച് മാധവ് പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  ജീവിതത്തിലെ ഏറ്റവും സ്പെഷൽ ആയിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ്  ലോകമെന്നും മാധവ് കുറിപ്പിൽ പറയുന്നു.

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷൽ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇൗ ഒരാളാണ് എന്റെ ലോകം. ഞാൻ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാൾ. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ പോരായ്മകൾ മനസ്സിലാക്കുകയും അവയൊക്കെ പരിഹരിച്ച് ഞാൻ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ. ആ പുഞ്ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു, ആ ശബ്ദം എന്റെ കാതുകളിൽ സംഗീതം പോലെ മുഴങ്ങുന്നു, ആ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു, ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്റെ ജീവിതത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി...നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാൻ നിന്നോടു പറയും, ‘നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു’വെന്ന്. നീ എങ്ങനെയാണോ അതുപോലെ തന്നെ മനോഹരമായി തുടരുക. ആളുകളെ വിശ്വസിക്കാൻ എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി.