നടന്‍ ബാലക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അമൃത സുരേഷിന്റെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയി ജോലി ചെയ്ത കുക്കു എനോല നടത്തിയത്. അതിനുപിന്നാലെ ബാലയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ ഫോളോവേഴ്സ്. ബാലയുടെ മകളുടെ പ്രതികരണത്തില്‍ തുടങ്ങിയ വിവാദം ആളിക്കത്തുന്നതിനിടെയാണ് ബാലയുടെ വായടിപ്പിച്ച് സോഷ്യല്‍മീഡിയ ഫോളോവേഴ്സ് പ്രതികരിക്കുന്നത്.
മകളുടെ വിഡിയോക്ക് പിന്നാലെ ബാല സംസാരിക്കുകയും ശേഷം കടുത്ത സൈബര്‍ ബുള്ളിയിങ് ആ കുഞ്ഞ് നേരിടേണ്ടി വരികയുംവന്ന സാഹചര്യത്തിലാണ് ഇക്കാലമത്രയും വിവാഹമോചനത്തിലടക്കം നിശബ്ദത പാലിച്ച അമൃതസുരേഷും വിഡിയോയുമായി രംഗത്തെത്തിയത്. കുക്കു എനോലയുടെയും എലിബസബത്തിന്റെയും വാദങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ചായിക്കഴിഞ്ഞു.
ബാല പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് അമൃതയെയും എലിസബത്തിനെയും നിർബന്ധിച്ചിട്ടുണ്ടെന്നും കുക്കു പറഞ്ഞു. ബാലയ്‌ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്‍. മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്‌ക്കു മുന്നിൽ അഭിനയിക്കുകയാണ് ബാല.എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വിഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതൊക്കെ തുറന്നു പറയുന്നതുകൊണ്ട് എനിക്കോ അമൃതയ്ക്കോ എലിസബത്തിനോ അവരുടെ കുടുംബങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ബാല ആയിരിക്കും എന്നും കുക്കു പറഞ്ഞു.
മകൾ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാൻ ഇല്ല എന്ന് പറഞ്ഞ ബാല ഒരു പുതിയ വീഡിയോയുമായി വീണ്ടും എത്തി . അതിനു മുൻപ് വരെ മകളെ സ്നേഹിക്കുന്ന അച്ഛനെന്ന നിലയിൽ നിരവധിപ്പേർ ബാലക്ക് വലിയ പിന്തുണയാണ് നല്‍കിയത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ തിരിച്ചായി. അമൃതയ്ക്ക് പിന്നാലെ മുന്‍ ഭാര്യ എലിസബത്ത് കൂടി ബാലയ്ക്ക് എതിരായതോടെ ഫോളോവേഴ്സും നടനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഇത് ഫാമിലി കോര്‍ട്ട് അല്ല, സോഷ്യല്‍മീഡിയയാണെന്നും നിര്‍ത്തിയിട്ട് പോകാനുമാണ് ഒരാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചോര ആയാല്‍ പോരാ മകളെ നന്നായി വളര്‍ത്തണം, സോഷ്യല്‍മീഡിയക്ക് വലിച്ചുകീറാന്‍ ഇട്ടുകൊടുക്കുകയല്ല വേണ്ടെതെന്നും മറ്റൊരാള്‍ പറയുന്നു. നിന്നോട് കുറച്ച് ഇഷ്ടം ഉണ്ടായിരുന്നു, അതെല്ലാം പോയെന്നും , മൂന്നാംഭാര്യ എലിസബത്ത് എവിടെയെന്നും , അവര്‍ സന്തോഷവതിയല്ലെന്ന് അവരുടെ മുഖം കണ്ടാലറിയാമായിരുന്നുവെന്നും പറയുന്നു ചില ഫോളോവേഴ്‌സ്.