പ്രകടനം കൊണ്ടും ഗെറ്റപ്പു കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായി നടന് ടിനി ടോം എത്തിയ വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വനിത ഫിലിം അവാർഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തിൽ ഭ്രമയുഗം സ്പൂഫ് സ്കിറ്റ് അവതരിപ്പിച്ചത്. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി അവതരിപ്പിച്ചത്.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സൈബറിടത്ത് ട്രോള്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ടിനി ടോം ഹാപ്പിയാണ്. ‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ചെന്നാണ് താരം പറയുന്നത്.
ടിനി ടോമിന്റെ വാക്കുകള്‍
‘മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകർച്ചയായിരുന്നു അത്. മമ്മൂക്കയും സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ അഭിനന്ദിച്ചു. മമ്മൂട്ടിയുടെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമൺ പോറ്റിയായി എന്നെ ഒരുക്കിയത്’