ഗുമസ്തന്‍ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കായി കോളേജില്‍ എത്തിയ നടൻ ബിബിന്‍ ജോര്‍ജ് അപമാനിക്കപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. കോളേജിൽവച്ച് അധ്യാപകരും ബന്ധപ്പെട്ട അധികൃതരും അപമാനിച്ച സംഭവത്തില്‍ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് താരം. മാഗസിന്‍ പ്രകാശനത്തിനായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബിബിന്‍ ജോര്‍ജ് അടങ്ങുന്ന ഗുമസ്തന്‍ ടീം വളാഞ്ചേരിയിലെ എം.ഇ.എസ്-കെ.വി.എം. കേളേജില്‍ എത്തിയത്. മാഗസിന്‍ പ്രകാശിപ്പിച്ചതിന് ശേഷം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെട്ടത്.

കോളജിലേക്ക് ക്ഷണം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മാഗസിൻ പ്രകാശനത്തിനായി ‘ഗുമസ്തന്റെ’ അണിയറ പ്രവർത്തകർ എത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. കോളജ് അധികൃതരുടെ പെരുമാറ്റം വേദനയുണ്ടാക്കിയതായി ബിബിൻ ജോർജ് പറഞ്ഞു.

വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പറയുന്നു. ഈ വിഷയം കത്തിച്ച് ‘ഗുമസ്തൻ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കോളജിലെ കുട്ടികൾ തന്നെ പ്രിൻസിപ്പാളിനെ തിരുത്തി എന്നാണ് അറിയാൻ കഴിഞ്ഞതെന്നും ബിബിൻ പറയുന്നു.

ENGLISH SUMMARY:

Gumasthan movie promotion bibin george college controversy