തെന്നിന്ത്യൻ ചലച്ചിത്ര മേഖലയില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന  നടിയാണ് രംഭ. മലയാളികളുടെ പ്രിയ താരമായിരുന്ന രംഭ വിവാഹശേഷം സിനിമാ ജീവിത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരവും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ എത്തിയിരിക്കുകയാണ്. 

ഭര്‍ത്താവിന്‍റെ കൈ പിടിച്ചു നടക്കുന്ന  രംഭക്കൊപ്പം കലാ മാസ്റ്ററുമുണ്ട്. താരത്തെ തിരിച്ചറിഞ്ഞ് അടുത്തുവരുന്നവരോട് താരം സംസാരിക്കുന്നതായും കാണാം. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴും പണ്ട് സിനിമയില്‍ കണ്ടത് പോലെ തന്നെയുണ്ടെന്നും അഹങ്കാരമില്ലാത്ത നടി എന്നുമൊക്കെയാണ് കമന്‍റുകള്‍.

കബഡി കബഡി, പായും പുലി, കൊച്ചി രാജാവ്, മയിലാട്ടം, ക്രോണിക് ബാച്ചിലർ, സിദ്ധാർത്ഥ,  ചമ്പക്കുളം തച്ചൻ , സര്‍ഗം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് താരം എത്തുന്നത്. കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ടുതന്നെ താരത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

100 ലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുഗു ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തുന്നത് പിന്നീട് 1992ൽ സർഗ്ഗം എന്ന  മലയാള  ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീട് വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ താരം അഭിനയിച്ചു.