kollam-sudhi-perfume

നടന്‍ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്‌ക്കായി പെർഫ്യൂമാക്കി വാങ്ങി നല്‍കിയിരുന്നു ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഇതിന്‍റെ വീഡിയോ തന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോ‌ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ലക്ഷ്മി നക്ഷത്രയ്‌‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മരിച്ച ഒരാളുടെ പേര് ഉപയോഗിച്ച് പണം സമ്പാദിക്കാന‌ല്ലെ എന്നാണ് പലരും കമന്‍റിലൂടെ ചോദിക്കുന്നത്.

renu-lakshmi

ലക്ഷ്മി തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം 1.2 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. പല ട്രോള്‍ പേജുകളിലും മറ്റും ലക്ഷ്മിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്. യൂട്യൂബ് ചാനലിന്‍റെ റീച്ചിന് വേണ്ടി സുധിയുടെ മരണത്തെയും കുടുംബത്തെയും ഉപ‌യോഗിക്കുകയാണെന്നുമാണ് വിമര്‍ശനം.എന്നാല്‍ സുധിയുടെ മരണശേഷവും കുടുംബത്തെ സഹായിക്കാന്‍ ലക്ഷ്മി കാണിക്കുന്ന മനസിനെ അഭിന്ദിച്ചും ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്.

എന്തിന് ഇങ്ങ‌നെ വീഡിയോ ഇടുന്നു, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട് ഒരുപാട് ആളുകള്‍ യൂസഫ് ഭായിയുടെ പേര് നിര്‍ദേശിച്ചിരുന്നെന്നും അതുകൊണ്ടാണ് വീഡിയോ എന്നും ലക്ഷ്മി നക്ഷത്ര പറയുന്നത്. ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനം ആയിക്കോട്ടെ എന്നും താരം പറഞ്ഞു. 

kollam-sudhi

സുധിയുടെ ഭാര്യ രേണുവിന്‍റെ ആഗ്രഹപ്രകാരമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര ആ​ഗ്രഹം സാധിച്ച് കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വെച്ചിരുന്നു.മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്‍റെ ഭർത്താവിന്‍റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആ​ഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് രേണു ലക്ഷ്മിയോട് ചോദിച്ചത്. 

renu

തുടര്‍ന്ന് ദുബായ് മലയാളിയായ യൂസഫ് ഭായിയാണ് മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്‍റെ ​ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്.2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണ് സുധി മരിച്ചത്.

ENGLISH SUMMARY:

Cyber ​​attack on Lakshmi Nakshatra after Kollam perfumed Sudhi's scent