kavya-meesa-madavan

TOPICS COVERED

മീശ മാധവൻ സിനിമയുടെ 22ാം വർഷം ഓർമകൾ പങ്കുവച്ച് കാവ്യ മാധവൻ. സമൂഹമാധ്യമത്തിലൂടെയാണ് താരം സിനിമയുടെ പഴയകാല പോസ്റ്റർ  പങ്കുവച്ചത്.  2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ ബോക്സ്ഓഫിസ് റെക്കോർ‍ഡുകൾ തിരുത്തിക്കുറിച്ച സിനിമയാണ് മീശ മാധവൻ. 

മീശമാധവന് നിര്‍മ്മാതാവിനെ കിട്ടാനായി ബുദ്ധിമുട്ടിയതിനെക്കുറിച്ച് മുന്‍പ് ലാല്‍ ജോസ് തുറന്നുപറഞ്ഞിരുന്നു. മീശമാധവന് മുന്‍പ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാല്‍ നിര്‍മ്മാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിര്‍മ്മാതാക്കളും കൈയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവില്‍ ചിത്രം നിര്‍മ്മിച്ചത്.