guruvayoor-ambalanada

തിയറ്ററില്‍ കയ്യടിനേടിയ ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് ഉപയോഗിച്ച വിഎഫ്എക്സ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കൊച്ചി ഏലൂരില്‍ നാലുകോടിരൂപ ചെലവിട്ട് ഒരുക്കിയ കൂറ്റന്‍ സെറ്റിന് പുറമെയാണ് ദൃശ്യപൂര്‍ണതയ്ക്കായി വിഎഫ്എക്സും ഉപയോഗപ്പെടുത്തിയത്. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍‌ തുടങ്ങി രജനീകാന്തിന്റെ വേട്ടയ്യനില്‍ എത്തിനില്‍ക്കുന്ന ലവകുശന്‍ ടീമാണ് ഗുരുവായൂര്‍ അമ്പലനടയിലിന് വിഎഫ്എക്സ് നിര്‍വഹിച്ചത്.

 

എണ്‍പത്തി രണ്ട് ദിവസത്തെ ഷൂട്ടിങ്. കലാസംവിധായകനായ സുനില്‍കുമാരനാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റ് ഒരുക്കിയത്. ഷൂട്ടിങ് തീര്‍ന്നതിന് പിന്നാലെ ഒന്നരമാസം കൊണ്ടായിരുന്നു വിഎഫ്എക്സ് പൂര്‍ത്തിയാക്കിയത്. ആസ്വാദന കലയെന്നതിനപ്പുറം കണ്ടിരിക്കുന്നവര്‍ക്ക് സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ചുള്ള അവലോകനത്തിന് തിയറ്ററില്‍ ഇരിപ്പിടം കൊടുക്കാത്തയത്ര തികവോടെയാണ് ഗുരുവായൂര്‍ അമ്പലനടയിലിന്റെ വിഎഫ്എക്സ് പൂര്‍ത്തിയാക്കിയതെന്ന് പറയും ലവകുശന്‍ ടീം. ചേട്ടന്‍ ലവനൊപ്പം അനിയന്‍ കുശനും ചേര്‍ന്ന് ഇതുവരെ വി.എഫ്.എക്സ് ചെയ്തത് അഞ്ഞൂറോളം ചിത്രങ്ങളാണ്. വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ മികച്ച തിയറ്റര്‍ കലക്ഷന് പിന്നാലെ ജൂണ്‍ 27നാണ് ഒടിടിയില്‍ 

വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ മികച്ച തിയറ്റര്‍ കലക്ഷന് പിന്നാലെ ജൂണ്‍ 27നാണ് ഒടിടിയില്‍ 

4 Crore set and VFX in the movie 'Guruvayur Ambalanada':